d

അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാതൃദിനത്തിൽ അമ്മയ്ക്കൊരുമ്മ ശിൽപ്പശാല നടത്തി. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷാജിത റഷീദ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ്‌ വിദ്യ വി എസ് അദ്ധ്യക്ഷത വഹിച്ചു പ്രൊഫ.സരോജിനി മുരളി, അഡ്വ.എ. എ സലാം എന്നിവർ ക്ലാസെടുത്തു. മിനി എസ്, പാർവതി, ഷിംന സിദ്ധിഖ്, അന്നമ്മ വർഗീസ്, റസീന എന്നിവർ പ്രസംഗിച്ചു ബൈജു പഴകുളം, കവി പഴകുളം ആന്റണി, എന്നിവർ കലാപരിപാടികളും ബാലവേദി പ്രസിഡന്റ്‌ ആമിന മാതൃവന്ദനവും നടത്തി