പത്തനംതിട്ട: ശ്രീനാരായണ ശാസ്ത്ര കലാപരിഷത്തിന്റെ അറിവരങ്ങ് 2024 സമാപിച്ചു. ചിത്രകാരൻ പ്രേംദാസ് പത്തനംതിട്ട നയിച്ച 'വര മേളം ' റവ.ഫാ. ജിത്തു തോമസ് അവതരിച്ച 'കാര്യവിചാരം', മാദ്ധ്യമപ്രവർത്തകൻ അനിൽ വള്ളിക്കോട് പങ്കെടുത്ത 'സ്മൃതി സല്ലാപം' തുടങ്ങിയവ നടന്നു. സമാപന സമ്മേളനം നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കലാപരിഷത്ത് പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. അജു അടൂർ, ബിജു മേക്കഴൂർ, രമേശ് ആനപ്പാറ, വി എസ്, സുഭാഷ്, രാജി മഞ്ചാടി എന്നിവർ സംസാരിച്ചു.