c

പത്തനംതിട്ട: പത്തനംതിട്ട ലാന്റ് അക്വിസിഷൻ (പവർ ഗ്രിഡ്) ഓഫീസിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം അനുവദിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സുനിൽ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഷിബു മണ്ണടി, തട്ടയിൽ ഹരികുമാർ, ബി. പ്രശാന്ത്കുമാർ, ജി. ജയകുമാർ, വിഷ്ണു സലിംകുമാർ, ഡി. ഗീത, ദിലീപ് ഖാൻ, പിക്കു വി. സൈമൺ, സുനിൽ വി. കൃഷ്ണൻ, ജയപ്രസാദ്, ടി.കെ ബിജു, ഉഷ എന്നിവർ പ്രസംഗിച്ചു.