റാന്നി: ബ്ലോക്ക്പടിക്ക് സമീപം പാടത്തേക്ക് ക്രെയിൻ തലകീഴായി മറിഞ്ഞു . രാമപുരം ബ്ലോക്കുപടി റോഡിൽ തടി കയറ്റാൻ ശ്രമിക്കവേ റോഡിന്റെ തിട്ട ഇടിഞ്ഞാണ് അപകടം . ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 നാണ് സംഭവം. വീതി കുറഞ്ഞ റോഡിലൂടെ തടിയുമായി മെയിൻ റോഡിലേക്ക് കയറുകയായിരുന്നു ക്രെയിൻ.