പന്തളം: വിളവ് എടുപ്പ് കഴിഞ്ഞപ്പോൾ ചിറ്റിലപ്പാടശേഖരത്തിലെ കർഷകർ ഈ വർഷവും കണ്ണീർക്കയത്തിൽ. മുൻ കാലങ്ങളെ അപേക്ഷിച്ച് ചിറ്റിലപ്പാടത്തെ നെല്ലിന്റെ വിളവെടുപ്പ് നേർ പകുതിയായി കുറഞ്ഞു. കടുത്ത വേനൽ മൂലം നെല്ലിൽ ഏറെയും മങ്കായി മാറിയതാണ് കാരണം. പാൽ അടിക്കുന്ന സമയത്തു അധികഠിനമായ ചൂട് മൂലം നല്ലൊരു ശതമാനം പാതിരായായി മാറി. ഇതുകാരണം കഴിഞ്ഞ തവണത്തെക്കാളും വിളവ് പകുതിയായി കുറഞ്ഞു. ഈ പടശേഖരത്തിൽ 48കർഷകർ കൃഷി ചെയ്തു. കാലാവസ്ഥ വ്യതിയാനംകൊണ്ട് മുഴുവൻ കർഷകർക്കും നഷ്ടം ഉണ്ടായി. എല്ലാ കർഷകരും ബാങ്കിൽ നിന്ന് ലോൺ എടുത്താണ് കൃഷി ചെയിതിട്ടുള്ളത്. ലോൺ തിരിച്ചു അടക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇന്ന് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന് കർഷകരെ സർക്കാർ സഹായിച്ചില്ലെങ്കിൽ കർഷകർക്ക് വളരെയേറെ പ്രയാസം അനുഭവിക്കും. അതുകൊണ്ട് സർക്കാർ പ്രകൃതി ദുരന്തനിവാരണത്തിൽ ഉൾപ്പെടുത്തി കർഷകരെ സഹായിക്കണമെന്ന് ചിറ്റില പാടശേഖരസമതി പ്രസിഡന്റ് സി.ആർ. സുകുമാരപിള്ള, സെക്രട്ടറി, കെ.എൻ രാജൻ, അംഗങ്ങളായ എം.പി സുകുമാരപിള്ള, വർഗീസ് ജോർജ്, കുട്ടൻ നായർ എന്നിവർ ആവശ്യപ്പെട്ടു.