18-road-cutting
കുരമ്പാലതോലും റോഡിന്റെ പെരുമ്പുളിക്കൽ എൻ.എസ്.എസ്. ഹൈസ്‌കൂളിന് മുൻഭാഗത്ത് റോഡരിക് അടർന്നുപോയ നിലയിൽ

പന്തളം: മന്ദഗതിയിൽ നടക്കുന്ന കുരമ്പാല- തോലുഴം റോഡ് പണി മൂലം വലയുകയാണ് യാത്രക്കാർ. 2020ൽ തുടങ്ങിയ പണി 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ടതായിരുന്നു . പക്ഷേ ആദ്യഘട്ട പണികൾ പോലും പലയിടത്തും പൂർത്തിയായിട്ടില്ല. ആധുനിക രീതിയിലുള്ള ടാറിങ് വരുന്നതോടെ വാഹനങ്ങൾക്ക് വേഗതയേറി അപകടത്തിന് സാദ്ധ്യതയുണ്ട്. റോഡ് ഉയർത്തി ടാർ ചെയ്തതോടെ റോഡിന്റെ രണ്ട് അരികും താഴ്ന്നുകിടക്കുകയാണ്. വാഹനം അരികിലേക്ക് നീങ്ങിയാൽ നിയന്ത്രണംവിട്ട് മറിയും.
വളരെനാൾ ഒന്നര ഇഞ്ച് മെറ്റലിന് മുകളിലൂടെയായിരുന്നു യാത്ര . മഴയെത്തിയപ്പോൾ ചെളിയായിരുന്നു പ്രശ്നം. വേനൽ കനത്തതോടെ പൊടിശല്യമായി. . കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗം കുഴിച്ചിട്ടിരിക്കുകയാണ്. സംരക്ഷണ ഭിത്തിയുൾപ്പെടെയുള്ള പണി നടക്കുന്നതേയുള്ളു.
പന്തളം തെക്കേക്കര പഞ്ചായത്തിലെ യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന റോഡാണിത്. കലുങ്കുകളുടെ നിർമ്മാണവും ടാറിങും മാത്രമാണ് കഴിഞ്ഞത്. ഓട, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവ തീരാനുണ്ട്. എം.സി.റോഡിൽ കുരമ്പാലയിൽ നിന്ന് കീരുകുഴിയിലേക്ക് തിരിയുന്ന ഭാഗം മുതൽ പത്തനംതിട്ട- അടൂർ റോഡുമായി ചേരുന്ന തോലുഴം വരെയുള്ള റോഡ് ടാർ ചെയ്തിട്ടുണ്ട്. ഇതിന്റെ അരിക് ഉയർത്തിയില്ലെങ്കിൽ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് ടാറിങ് അടർന്നുപോകും.

--------------------

ആനയടി- കൂടൽ റോഡിന്റെ കുരമ്പാല മുതൽ തോലുഴം വരെയുള്ള ഭാഗത്തെ പണി യാത്രക്കാരെ വലയ്ക്കുന്നു

പണി തുടങ്ങിയത് 2020ൽ

റോഡരിക് മണ്ണിട്ട് ഉയർത്തണമെന്ന് ആവശ്യം