18-chittayam
പുതുതായി പ്രവർത്തനം ആരംഭിക്കുന്ന എ ഡി എസ് ഓഫീസിന്റെ ഉദ്ഘാടനവും 'എന്നിടം' പന്തളം തെക്കേക്കരയിലെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു

പന്തളം: കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ ഓരോ എ.ഡി എസിലും ആരംഭിച്ച 'എന്നിടം' പന്തളം തെക്കേക്കരയിലെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. എന്നിടം കുടുംബശ്രീയുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. പുതുതായി പ്രവർത്തനം ആരംഭിക്കുന്ന എ.ഡി.എസ് ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വാർഡ് തലത്തിലുള്ള എ.ഡി.എസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്‌കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും ആണ് 'എന്നിടം' കുടുംബശ്രീ വിഭാവനം ചെയ്തിരിക്കുന്നത്. അതത് എ.ഡി.എസ് ഭാരവാഹികൾക്കാണ് ഇതിന്റെ പ്രവർത്തന ചുമതല. എ.ഡി.എസ് പ്രസിഡന്റ് പുഷ്പകല അദ്ധ്യക്ഷയായിരുന്നു. ശ്രീദേവി കെ. പി, എസ്.രാജേന്ദ്രപ്രസാദ്,ആദില,രാജി പ്രസാദ്,സൗമ്യമോൾ എസ്,രജനി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.