sha
പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് നേതൃത്വ സംഗമം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

ചെന്നീർക്കര: പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് നേതൃത്വ സംഗമം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.ഫ് ജില്ലാ കൺവീനർ എ.ഷംസുദീൻ, ഡി.സി.സിവൈസ് പ്രസിഡന്റു മാരായ എ.സുരേഷ്‌കുമാർ, എം. ജി കണ്ണൻ, ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, എം.സി ഷരീഫ്, റോജി പോൾ ദാനിയേൽ, കെ.ജാസിം കുട്ടി, അഡ്വ.റോഷൻ നായർ, സുനിൽ എസ് ലാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് എം. ബി സത്യൻ, മണ്ഡലം പ്രസിഡന്റുമാരായ സെബി മഞ്ഞനിക്കര, സജി വർഗീസ്, കെ.പി മുകുന്ദൻ, സ്റ്റീഫൻ ജോർജ്, ജോമോൻ തെക്കേമല, എം.ആർ രമേശ്, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.