തിരുവൻവണ്ടൂർ: പുരാതന ഹൈന്ദവ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതം നിരവധി അഗാധമായ സന്ദേശങ്ങളും പഠിപ്പിക്കലുകളും നൽകുന്നു. അതിന്റെ ' പ്രധാന സന്ദേശം ജീവിതത്തിന്റെ വിവിധ വശങ്ങൾ, ധാർമ്മികത, കടമ, നീതി, മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണത എന്നിവ ഉൾക്കൊള്ളുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം രാജേഷ് നാദാപുരം പറഞ്ഞു. നാലാമത് അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാഭാരതം സൈനിക തന്ത്രം, യുദ്ധ ക്രാഫ്റ്റ്, രാഷ്ട്രീയം, ഭരണം, ജീവിതം, മനുഷ്യ മന:ശാസ്ത്രം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. അനിൽ വിളയിൽ അദ്ധ്യക്ഷത വഹിച്ചു.