temple
പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് ക്ഷേത്രം തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നു

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി. തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിവസവും രാവിലെ എട്ടിന് ഭാഗവത പാരായണം ആരംഭിക്കും. ഉച്ചയ്ക്ക് 12ന് പ്രഭാഷണം, തുടർന്ന് ഒന്നിന് അന്നദാനം, രണ്ട് മുതൽ ഭാഗവത പാരായണം, വൈകിട്ട് 6. 30ന് ദീപാരാധന, ഏഴിന് ഭജന, ഏഴരയ്ക്ക് പ്രഭാഷണം, 8.30ന് മംഗളാരതി എന്നിവ നടക്കും. അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ 11.30ന് രുഗ്മിണി സ്വയംവരം. വ്യാഴാഴ്ച വൈകിട്ട് 4ന് അവഭൃതസ്നാന ഘോഷയാത്രയോടെ സപ്താഹയജ്ഞം സമാപിക്കും. കരിയം സോമശേഖരനാണ് യജ്ഞാചാര്യൻ. അമരവിള ശ്യാം പോറ്റി യജ്ഞഹോതാവും വേണുഗോപാൽ പെരിങ്ങര, സുമ പാതിരിക്കൽ, പുഷ്പ കലഞ്ഞൂർ എന്നിവർ യജ്ഞ പൗരാണികരുമാണ്.