മല്ലപ്പള്ളി : പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു. പ്രസിഡന്റ് ഉദയകുമാർ.കെ, സെക്രട്ടറി ഉണ്ണിക്കൃഷ്ണകുറുപ്പ്, ഖജാൻജി രാജേഷ്.വി.നായർ തുടങ്ങിയവർ പങ്കെടുത്തു.