മല്ലപ്പള്ളി : മടുക്കോലി കവലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഉണങ്ങി വീഴാറായ പാഴ്മരം അപകട ഭീഷണിയാകുന്നു. ഇന്നലെ വൈകിട്ട് 6ന് ഈ മരത്തിന്റെ ശിഖരങ്ങൾ ഓടിഞ്ഞ് റോഡിൽ പതിച്ചു. മൂന്ന് റോഡുകൾ സന്ധിക്കുന്ന പ്രധാന കവലയായ ഇവിടെ സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകളാണ് യാത്ര ചെയ്യുന്നതിനായി കാത്തുനിൽക്കുന്നതാണ്. മരം മുറിച്ചു മാറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.