focus-light-
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ അംഗം കെ. കുമാരൻ ഫോക്കസ് ലൈറ്റ് കൈമാറുന്നു

അടൂർ : മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി അടൂർ നോർത്ത് സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ സർവീസ് നടത്തുന്ന അടൂർ- കരുവാറ്റ - ചെറുലയം- പന്തളം കെ.എസ്.ആർ.ടി.സി ബസ് സർവീസിലെ യാത്രക്കാരും നാട്ടുകാരും പാലിയേറ്റീവ് പ്രവർത്തകരും ചേർന്ന് അടൂർ കെ.എസ്.ആർ.ടി സി ഡിപ്പോയിലേക്ക് ഫോക്കസ് ലൈറ്റ് വാങ്ങി നൽകി. ചടങ്ങിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ അംഗം.കെ. കുമാരൻ ഫോക്കസ് ലൈറ്റ് അടൂർ കെ.എസ്.ആർ.ടി.സി അധികൃതർക്ക് കൈമാറി. ബിജു ശാമുവൽ, സാം ഡാനിയേൽ, സി.കെ ബേബി, കെ.ജി വാസുദേവൻ, ടി.കെ അരവിന്ദ്, രതീഷ്, അനീഷ്‌ ബി മാത്യു, ബിന്ദു വിജയൻ, കെ.എസ്.ആർ.ടി.സി ജീവനക്കാർ എന്നിവർ പങ്കെടുത്തു.