അടൂർ : തെങ്ങമം തോട്ടുവ ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്‌താഹ ജ്ഞാന യജ്‌ഞം 20 മുതൽ 26 വരെ നടക്കും . ഹരിപ്പാട് ഉണ്ണികൃഷ്ണനാണ് യജ്‌ഞം നയിക്കുന്നത്. 20 ന് രാവിലെ 5 ന് സൂക്തജപങ്ങൾ , 5.30 ന് ഗണപതിഹോമം, വിഷ്ണു സഹസ്രനാമജപം, 7 ന് ഭദ്രദീപ പ്രതിഷ്ഠ .7.15 ന് ഭാഗവത പാരായണം . 23 ന് കാർത്യായനി പൂജ. വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രപഠനം,24 ന് വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ, ആചാര്യ പ്രഭാഷണം. 25 ന് 5.30 ന് വിഷ്ണു സഹസ്രനാമ ജപം . 26 ന് രാവിലെ 5.30 ന് സമൂഹ അഷ്ടദ്രവ്യ മഹാഗണപതിഹോമം. വൈകിട്ട് 5 ന് അവഭൃഥസ്‌നാന ഘോഷയാത്ര, കലശാഭിഷേകം