പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 86-ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ മഹോത്സവവും അഷ്ടബന്ധ നവീകരണ കലശവും ആരംഭിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹാേമത്തോടെയാണ് തുടക്കം കുറിച്ചത്. മഹാഗുരുപൂജ, ത്രികാല ഭഗവതിസേവ, മൃത്യുഞ്ജയഹാേമം, ആചാര്യവരണം, മഹാഗുരുപൂജ എന്നിവ നടന്നു. ഇന്ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാഗുരുപൂജ, കലശാഭിഷേകം, ജീവകലശപൂജ, ജീവ ആവാഹനം. വൈകിട്ട് ആറിന് മഹാഗുരുപൂജ, അധിവാസ ഹോമം.