ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ 18വാർഡുകളിലു ശുചീകരണം ആരംഭിച്ചു. തോടുകളും ജലാശയങ്ങളും മഴക്കാലപൂർവ ശുചീകരിക്കുന്നതിനും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും പ്രഥമ പരിഗണന നൽകിയാണ് ശുചീകരണം. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തൊഴിലുറപ്പ് പ്രവർത്തകരും കുടുംബശ്രീയും ബഹുജനങ്ങളും ജനപ്രതിനിധികളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. പ്രസിഡന്റ് കെ.കെ സദാനന്ദൻ, വൈസ് പ്രസിഡന്റ് രമാ മോഹനും എല്ലാ വാർഡുകളിലും സന്ദർശനം ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകി. വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈഡേ ആചരിക്കുന്നതിനോടൊപ്പം വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മികച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന വാർഡിനെയും, തൊഴിലുറപ്പ്, ജെ.എൽ.ജി.എയും, കുടുംബശ്രീ, യൂണിറ്റിനെയും, ആരോഗ്യ പ്രവർത്തകരെയും ആദരിക്കുന്നതിനോടൊപ്പം മികച്ച ഡോക്യുമെന്റേഷൻ തയാറാക്കി സമർപ്പിക്കുന്ന വാർഡിന്റെ ക്യാഷ് അവാർഡും മൊമെന്റോയും നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു. ലോകപരിസ്ഥിതി ദിനാഘോഷവും വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ ആലോചിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.