തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കുകയും വിവിധ ശുചികരണ പ്രവർത്തനങ്ങളും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിസഡന്റ് ബിനിൽ കുമാർ, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, വികസനകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിനു തോമ്പുംകുഴി, വിശാഖ് വെൺപാല, രാജലക്ഷ്മി കെ.എസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിബി സി.മാത്യൂസ്, ജീവനക്കാർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.