രാമൻചിറ : ജംഗ്ഷനിലുള്ള സുവർണ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബിൽ ഇന്ന് രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടക്കും. നേത്ര വിഷൻ പോയിന്റിന്റെയും ക്ലബിന്റെയും സംയുക്ത നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പ്രമുഖ കണ്ണാശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാരാണ് പരിശോധന നടത്തുക. കണ്ണട ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ ബുക്ക്​ ചെയ്യാൻ കഴിയുമെന്നും പരിശോധനയിൽ ശസ്ത്രക്രിയ ആവശ്യമു ള്ള ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് മിതമായ നിരക്കിൽ ശസ്ത്രക്രിയ സൗകര്യം ഒരുക്കുമെന്നും ക്ലബ്​ സഹകാരിയും പഞ്ചായത്ത് അംഗവുമായ സിബി നൈനാൻ മാത്യു അറിയിച്ചു.