ഇടയാറൻമുള: എസ്.എൻ.ഡി.പിയോഗം 69 ാം നമ്പർ ഇടയാറൻമുള ശാഖയിലെ ഉത്സവവും പ്രതിഷ്ഠാ വാർഷികവും ഇന്നാരംഭിക്കും. തന്ത്രി മഹേഷ് മോഹൻ മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ 5ന് വിശേഷാൽ പൂജകൾ. 7ന് ശാഖാ പ്രസിഡന്റ് കെ.എസ് സജി പതാക ഉയർത്തും. 10.30ന് പൊതുസമ്മേളനം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. കെ.എസ് സജി അദ്ധ്യക്ഷത വഹിക്കും. പ്രീതി ലാൽ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ഒാമന ദിവാകരൻ, വൈസ് പ്രസിഡന്റ് ഒാമന മോഹനൻ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 5ന് സമൂഹ പ്രാർത്ഥന. രാത്രി 7.30 ന് നൃത്തപരിപാടി.