പത്തനംതിട്ട : ശബരിമലയിൽ ബി.ജെ.പി നടത്തുന്ന അക്രമങ്ങളും ഗുണ്ടാപ്പിരിവും നാടിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി.നിസാം, പ്രസിഡന്റ് എം.സി അനീഷ് കുമാർ എന്നിവർ പറഞ്ഞു. യാചക, സംഭാവന നിരോധിത മേഖലയാണ് പമ്പയും സന്നിധാനവും. തീർത്ഥാടന കാലത്ത് വ്യാപാരികളെയും കരാറുകാരെയും ഭീഷണിപ്പെടുത്തി വൻ തുകയാണ് ബി ജെ.പിസംഘം പിടിച്ചു വാങ്ങുന്നത്. പണം തട്ടിപ്പ് നടത്തുന്ന ബി.ജെ.പി പ്രവർത്തകർക്കെതിരെ ക്ലോക്ക് റൂം കരാറുകാരൻ നൽകിയ പരാതിയിൽ ഉചിത നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്. ഐ ആവശ്യപ്പെട്ടു.