sabha

തിരുവല്ല : മാർത്തോമ്മാ സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപംകൊണ്ട അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു. പുതിയ വീടുകളുടെ തറക്കല്ലീടിലിന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയും ചേർന്ന് ആശീർവദിച്ചു. അടിസ്ഥാനശിലകൾ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ ഗുണഭോക്താക്കൾക്ക് കൈമാറി. റവ.ജോർജ്ജ് മാത്യു, റവ.ഈശോ മാത്യു, റവ.എബി ടി.മാമ്മൻ,റവ.വി.എസ്.സ്കറിയാ, റവ.മാത്യു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. 59 വീടുകളുടെ നിർമ്മാണം പൂർത്തിയായി താക്കോൽ കൈമാറി. 30 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.