മാന്നാർ : എസ്.എൻ.ഡി.പി യോഗം ഉമ്പർനാട് ശാഖാ ഗുരുക്ഷേത്ര വിഗ്രഹപ്രതിഷ്ഠാ വാർഷികം മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ കൺവീനർ എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം ചെയർപേഴ്സൺ എൽ അമ്പിളി പ്രതിഷ്ഠാ സന്ദേശം നൽകി. ശാഖാ പ്രസിഡന്റും തെക്കേക്കര മേഖലാ കൺവീനറുമായ എൻ.വിജയൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി വി.എസ്.മോഹനൻ, വനിതാ സംഘം മേഖലാ കൺവീനർ സരള പുരുഷോത്തമൻ , യൂണിയൻ എക്‌സിക്യുട്ടീവ് അംഗം അജിതാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.