കോന്നി: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ, വിവിധ സ്ഥാപന മേധാവികൾ എന്നിവരുടെ പങ്കാളിത്തത്തോടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഷാജി.കെ.സാമുവേൽ, രശ്മി പി.വി , സത്യൻ വി.വി, കെ.എ കുട്ടപ്പൻ, കെ.ജെ ജയിംസ്, പൊന്നച്ചൻ കടമ്പാട്ട്, സൂസമ്മ കെ കുഞ്ഞുമോൻ, പ്രീത പി.എസ്, സുലേഖ ടീച്ചർ, ശോഭ, ഉഷ കെ ആർ, ഏ.ആർ സ്വഭു, പത്മകുമാരി പി.എൻ എന്നിവരുടെ നേതൃത്വത്തിൽ തേക്കുതോട്, കരിമാൻതോട്, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കൽ, മണ്ണീറ തുടങ്ങിയ ഗ്രാമപഞ്ചായത്തിലെ വിവധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തികൾ നടത്തി.