കോന്നി: പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ബാഗ് മേള തുടങ്ങി. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റർ എസ്. ശ്രീലത ബാഗ് വിതരണവും കൺസ്യൂമർ ഫെഡ് റീജണൽ മാനേജർ ടി.ഡി ജയശ്രീ നോട്ട് ബുക്ക് വിതരണവും ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.ആർ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു.