trophy

റാന്നി : നാഷണൽ ജനതാദൾ റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികളെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ സമ്മാനദാനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വിജയകുമാർ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. യുവജനതാ സംസ്ഥാന പ്രസിഡന്റ് യൂസഫലി മടവൂർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോൺ സാമുവേൽ, വാർഡുമെമ്പർ മിനി ഡൊമനിക്ക്, ശ്യാംരാജ്, വിലാസിനി പാപ്പച്ചൻ, രഹ്ന പി.ശശിധരൻ, റെജി വെട്ടുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.