1
കോട്ടാങ്ങൽ പഞ്ചായത്തിൽ ആറുപേരെ ആക്രമിച്ചെന്ന് കരുതുന്ന കുറുക്കൻ്റെ ജഡം മലമ്പാറക്ക് സമീപം കണ്ടെത്തിയപ്പോൾ

മല്ലപ്പള്ളി : മലയോര മേഖലയായ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്പൂരിന് സമീപം കുറുക്കന്റെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു. ഊട്ടുകുളം നേടുംപാല മേഖലകളിലായി ഇന്നലെ രാവിലെ 6.30നും എട്ടിനും ഇടയിലായിരുന്നു സംഭവം. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ഊട്ടുകുളം സ്വദേശി വാറോലിക്കൽ യൂസഫ് റാവുത്തർ (72) ,​ കുളത്തുങ്കൽ സൈനബ് (58),​ ഇഞ്ചാനിക്കുഴിയിൽ രാജ (58), പാലാംകുന്നിൽ ബേബിപൗലോസ് (67), നെടുപാല പൊന്നമ്മ തങ്കപ്പൻ (56),​ കിടാരക്കുഴി റോഡിൽവയലുങ്കൽ ചെല്ലമ്മ (78) എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്. കാലുകളിൽ പരിക്കേറ്റ ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും,​ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറിയാറ്റിൽ ദിലീപ്, തെങ്ങണാ പറമ്പിൽ പ്രകാശ് എന്നിവരുടെ വളർത്ത് നായ്ക്കും, പശുവിനും കിട യേറ്റിട്ടുണ്ട്. മേഖലയിൽ ആർ.ആർ.ടി.യും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മലമ്പാറയ്ക്ക് സമീപം കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി.കുറുക്കന്റെ ജഡം പോസ്റ്റ് മോർട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിച്ച് മറവുചെയ്യുമെന്ന് റാന്നിയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.