കോന്നി: എസ്.എൻ.ഡി.പി യോഗം 1615 -ാം എലിമുള്ളുംപ്ലാക്കൽ ശാഖയിലെ വനിതാസംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ കൗൺസിൽ അംഗം ജി.സോമനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, ശാഖാ പ്രസിഡന്റ് പി.എൻ ബിനു, ശാഖാ സെക്രട്ടറി അഖിൽരാജ്, വനിതാ സംഘം യുണിറ്റ് പ്രസിഡന്റ് ശശികല തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ശശികല (പ്രസിഡന്റ്),​ രമ പ്രകാശ് ( വൈസ് പ്രസിഡന്റ് ),​ പൊന്നമ്മ സോമൻ ( സെക്രട്ടറി ),​ ബീന രാജേന്ദ്രൻ,സിന്ധു സുജിത്ത്, അനിത സുരേഷ് ( യൂണിയൻ കമ്മിറ്റി അംഗങ്ങൾ ) സതിയമ്മ, മിനി നിരവേൽ, സുമംഗല (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.