ചെങ്ങന്നൂർ : ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച്ച രാവിലെ 7ന്‌ നടക്കും. അന്നേ ദിവസം

രാവിലെ 6.30ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും. ആറാട്ട് ദിവസമായ ബുധനാഴ്ച്ച മുതൽ 12 ദിവസം വിശേഷാൽ വഴിപാടായ ഹരീദ്ര പുഷ്പാഞ്ജലി നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.രേവതി അറിയിച്ചു.