മല്ലപ്പള്ളി : കുറുക്കന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ കോട്ടാങ്ങലിലും വായ്പ്പൂരും പ്രതിഷേധം ശക്തമായി.കോട്ടാങ്ങൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുമൃഗ ശല്യം അതിരൂക്ഷ സ്ഥിതിയിൽ കാട്ടുമൃഗ ശല്യം നേരിടുന്ന വ്യക്തികൾക്കും, വളർത്തുമൃഗങ്ങൾക്കും സംരക്ഷണവും, നഷ്ടപരിഹാരവും നൽകണമെന്ന് കേരളാ കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി അടിയന്തിരമായി ചേർന്ന് അധികൃതരോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസഫ് ജോസഫ് പുത്തൻപുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ ജോസി ഇലഞ്ഞിപ്പുറം, ജോസഫ് ജോൺ കൊന്നകുളം ,ജോളി ജോസഫ് മണ്ണിൽ, കുഞ്ഞുമോൾ ജോസഫ് മാതിരം പള്ളിൽ എന്നിവർ പ്രസംഗിച്ചു.