വെണ്ണിക്കുളം: കൈതാരത്ത് പുത്തൻപീടികയിൽ പി. ഓ. ജേക്കബ്ബ് (കുഞ്ഞ് -87) നിര്യാതനായി. സംസ്‌കാരം പിന്നീട്. തുരുത്തിക്കാട് സെന്റ്‌ജോൺസ് ക്‌നാനായ യാക്കോബായ പള്ളിയിൽ. ദീർഘകാലം കാവാലം മുരിക്കുംമൂട്ടിൽ ഏജൻസീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : കുറിച്ചി മാണിക്കമംഗലത്ത് പരേതയായ അന്നമ്മ ജേക്കബ്ബ്. മക്കൾ: ബിജുജേക്കബ് കൈതാരം (മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷൻ അംഗം, പ്രവാസി സംസ്‌കൃതി സംസ്ഥാന ജനറൽ സെക്രട്ടറി), ബിജോയ് ജേക്കബ് കൈതാരം (താമ്പാ, ഫ്‌ളോറിഡ), ജോൺസി ജേക്കബ്, ജിജി ജെയിംസ്, ജിഷ ബേബിച്ചൻ. മരുമക്കൾ: റാന്നി ചിറ്റേടത്ത് ജേക്കബ് കുട്ടി, തിരുവൻവണ്ടൂർ വടക്കേയിലത്ത് ബേബിച്ചൻ (മുൻ പ്രവാസി, മസ്‌കറ്റ്), കരിങ്കുന്നം കണിയാർ കുഴിയിൽ സിൽവി ബിജു (മുൻ സ്റ്റാഫ്, റോയൽ ഹോസ്പിറ്റൽ, മസ്‌കറ്റ്), മുളയ്ക്കാംതുരുത്തി പാറയിൽ ബിന്ദു ബിജോയ് ( താമ്പാ, ഫ്‌ളോറിഡ), കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ പരേതനായ കെ. ഒ. ജെയിംസ്.