ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 646-ാം ഇലഞ്ഞിമേൽ ശാഖാ ഗുരുക്ഷേത്രത്തിലെ അഞ്ചാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ആരംഭിച്ചു. തന്ത്രി ശിവശർമ്മന്റെ മുഖ്യ കാർമ്മികത്വത്തിൽ വിനീത് വിക്രമൻ ശാന്തിയുടെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ് നടന്നത്. ക്ഷേത്ര സന്നിധിയിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ അത്മീയ പ്രഭാഷണം, ഗാനമേള, കലാപരിപാടികൾ, ദീപകാഴ്ച, സമൂഹസദ്യ എതിരേൽപ്പ്, പൂമൂടൽ എന്നിവ നടന്നു. ഉത്സവം ഇന്ന് സമാപിക്കും.