20-road-darna

പുല്ലാട് : ചാലുവാതിൽ - കുഴവൻകുഴി ജില്ലാ പഞ്ചായത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് കുറവൻകുഴിയിൽ പ്രതിഷേധ യോഗത്തോട് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് വി ആർ മണിക്കുട്ടൻ നായർ അധ്യക്ഷത വഹിച്ച യോഗം കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി സുനിൽകുമാർ പുല്ലാട്, പി ജി അനിൽകുമാർ, ജോൺസൺ ആഴക്കാട്ടിൽ, സതീഷ് ചന്ദ്രൻ ഉമ്മക്കുഴ, ചന്ദ്രൻ നായർ, അന്നമ്മ തോമസ്, സിന്ധുലക്ഷ്മി, എ.കെ.സോമൻ, തുടങ്ങിയവർ നേതൃത്വം നൽകി.