പത്തനംതിട്ട : കെ.എസ്.ആർ.ടി.സി കൊല്ലം പത്തനംതിട്ട ചെയിൻ സർവീസ് നമ്പർ ആർ.എ സി 867 ബസിൽ യാത്രചെയ്ത ഓമല്ലൂർ സ്വദേശിക്ക് സ്വർണ കൈചെയിൻ കളഞ്ഞുകിട്ടി. ഇന്നലെ അടൂരിൽ നിന്നുള്ള യാത്രയ്ക്കിടെ ഓമല്ലൂർ വെങ്ങാറ്റൂർ ബി.എസ് ബിന്നിക്കാണ് സ്വർണാഭരണം ബസിനുള്ളിൽ നിന്നും കിട്ടിയത്. ഇത് ബിന്നി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിട്ടുള്ള ചെയിൻ അടയാളസഹിതം എത്തിയാൽ ഉടമസ്ഥന് തിരിച്ചുനൽകുമെന്ന് പൊലീസ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ ഫോൺ : 0468 2222600.