rain-
തെങ്ങ് കടപുഴകി വീണ അങ്ങാടി മണ്ണാറത്തറ കടവുപുഴ കാലായില്‍മലയില്‍ തങ്കമ്മയുടെ വീട്

റാന്നി: ശക്തമായ മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. അങ്ങാടി മണ്ണാറത്തറ കടവുപുഴ കാലായിൽ മലയിൽ തങ്കമ്മയുടെ വീടിനു മുകളിലാണ് തെങ്ങു വീണത്. മറ്റാർക്കും പരിക്കില്ല. വീടിന്റെ ഷീറ്റും ഭിത്തിയും തകർന്നു. രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ തോടുകളിലും നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നതിനാൽ അപകടകകരമായി നിൽക്കുന്ന മരങ്ങളും ചില്ലകളും വെട്ടി മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ ഉൾപ്പടെ നിർദേശം കൊടുത്തിട്ടും ആളുകൾ ഈ വിഷയം ഗൗരവത്തോടെ എടുക്കുന്നില്ല എന്നതാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം പെരുനാട് മാടമണ്ണിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മരം കടപുഴകി വീണിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്. അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.