1
വായ്പൂരിൽ അതിഥിത്തൊഴിലാളി അടിച്ചു തകർന്ന വാഹനം

മല്ലപ്പള്ളി: വായ്പൂരിൽ അന്യസംസ്ഥാനത്തൊഴിലാളികൾ തമ്മിലുള്ള തർക്കം സംഘടനത്തിൽ കലാശിച്ചു. വാടക വീടിന്റെ ജനൽച്ചില്ലുകളും കാറിന്റെ ചില്ലും അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രി 9നായിരുന്നു സംഭവം. കുളങ്ങരക്കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികളും ഇവരുടെ സുഹൃത്തും വെണ്ണിക്കുളത്ത് താമസിക്കുന്ന ബിഹാർ സ്വദേശി കൃഷ്ണ എന്നയാളും അവധി ദിവസം ആഘോഷിക്കുന്നതിനിടയിലെ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇതുവഴിയെത്തിയ വാഹനത്തിന്റെ ചില്ലുകൾ തകർത്തതായും പരാതിയുണ്ട്. നാട്ടുകാർ തടഞ്ഞുവച്ച ഇവരെ പെരുമ്പെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണയെ വൈദ്യപരിശോധനയ്ക്ക് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയും ഇയാൾ അക്രമണം നടത്തിയതിനെ തുർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സഹോദരൻ എത്തിയ ശേഷം ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.