റാന്നി: അയിരൂർ മൂക്കന്നൂരിൽ കെട്ടിടം പണിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. വീട് നിർമ്മാണ കരാറുകാരനായ ആറന്മുള കൈതകോടി സ്വദേശി ഷിബു, തൊഴിലാളിയായ കുമാർ , തടസം പിടിക്കാനെത്തിയ മുക്കന്നൂർ സ്വദേശി രാജേഷ് എന്നിവർക്കാണ് കുത്തേറ്റത്. ടൈൽ വർക്ക് തൊഴിലാളിയായ രഞ്ജിത്താണ് കുത്തിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. കെട്ടിടം പണി സംബന്ധിച്ച് സംസാരിക്കാൻ ഷിബുവും കുമാറും രഞ്ജിത്ത് താമസിക്കുന്നിടത്ത് എത്തി. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തടസം പിടിക്കാനെത്തിയതായിരുന്നു രാജേഷ്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെയും കുമാറിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷ് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോയിപ്രം പൊലീസ് കേസെടുത്തു.