പത്തനംതിട്ട : നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി./എസ്.ടി യുടെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് സ്‌റ്റൈപ്പന്റോടുകൂടി നടത്തുന്ന വിവിധ സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 30 നും മദ്ധ്യേ പ്രായമുള്ളതും വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളതുമായ പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2021 മാർച്ച് ഒന്നിനു ശേഷം രജിസ്റ്റർ ചെയ്തവർ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മേയ് 31ന് മുൻപ് അപേക്ഷ സമർപ്പിക്കണം