പത്തനംതിട്ട : കൺസ്യൂമർഫെഡിന്റെ സ്‌കൂൾ മാർക്കറ്റ് കളക്ടറേറ്റിൽ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. അഡീഷണൻ ജില്ലാ മജിസ്‌ട്രേറ്റ് ജി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് റീജണൽ മാനേജർ ടി.ഡി.ജയശ്രീ, ഡെപ്യൂട്ടി റീജണൽ മാനേജർ ടി.എസ്.അഭിലാഷ്, ഓപ്പറേഷൻ മാനേജർ പ്രീതി മോഹൻ, മാർക്കറ്റിംഗ് മാനേജർമാരായ എം.സന്ദീപ്, ജി.സജികുമാർ, കളക്ടറേറ്റ് ഫിനാൻസ് ഓഫീസർ കെ.അനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.സന്തോഷ് കുമാർ, ഡെപ്യൂട്ടി കളക്ടർ ടി.ജി.ഗോപകുമാർ, ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും വിപണിയിൽ ലഭിക്കും.