kudumbasree
എന്നിടം കലാസാംസ്‌കാരികദിനത്തിന്റെ ഭാഗമായി മുളക്കുഴ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച കൈകൊട്ടികളി

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എന്നിടം കലാസാംസ്‌കാരികദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ആതിര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് രമാമോഹൻ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത, ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധാഭായ്, ബ്ലോക്ക് ചെയർപേഴ്‌സൺ ബീന ചിറമേൽ, പഞ്ചായത്ത് ചെയർപേഴ്‌സൺ മറിയക്കുട്ടി, പ്രമോദ് കാരയ്ക്കാട്, തോമസ് എബ്രഹാം, രാജശ്രീ എന്നിവർ പ്രസംഗിച്ചു.


.