അടൂർ : പഴകുളത്ത് കന്നിവേലിൽ തോട്ടിൽ വീണ് ഇളംപള്ളിൽ പാടത്തിൻ തറയിൽ മണിയമ്മ (75 ) മരിച്ചു. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്ന് ഫയർഫോഴ്സെത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു