ഓമല്ലൂർ : കേരള ബാങ്ക് ഓമല്ലൂർ തോലുഴം ബ്രാഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഉപഭോക്തൃ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അമ്പിളി, കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യൂ, പന്തളം തെക്കേക്കര സി.ഡി.എസ് ചെയർപേഴ്‌സൺ രാജി പ്രസാദ്, ബിനോയ് കുര്യാക്കോസ്, ബാങ്ക് ഏരിയ മാനേജർ അനുജകുമാരി, ശ്രീജിത്ത് പരമേശ്വരൻ എന്നിവർ സംസാരിച്ചു.