21-kudassanad-ymca

പന്തളം: കുടശനാട്​ വൈ.എം.സി.എയുടെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുടശനാട് വൈ.എം.സി.എയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഫാ.ദാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷതവഹിച്ചു. വൈ എം സി എ നാഷണൽ പ്രസിഡന്റ് വിൻസെന്റ് ജോർജ് മുഖ്യ സന്ദേശം നൽകി. അരുൺകുമാർ എം.എൽ.എ അവാർഡ് വിതരണം ചെയ്തു. നാഷണൽ ട്രഷറർ റജി ജോർജ്, മറിയാമ്മ ഉമ്മൻ ചാണ്ടി, സബ് റീജണൽ ചെയർമാൻ ജേക്കബ്, വഴിയമ്പലം, ജസ്റ്റിൻ ജേക്കബ്, ഫാദർ ഗീവർഗീസ് സാമുവേൽ എന്നിവർ പ്രസംഗിച്ചു.