പന്തളം : വഴിതെറ്റിയെത്തിയ മാനസിക വൈകല്യമുള്ള യുവാവിനെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി. ആലപ്പുഴ പുന്നപ്ര സ്വദേശി മനോജ് (21) നെയാണ് പൊലീസ് പട്രോളിങ്ങിനിടെ പന്തളം വലിയ പാലത്തിന് സമീപം ഞായറാഴ്ച അർദ്ധരാത്രി കണ്ടത്. മനോജ് ആലപ്പുഴയിൽ നിന്ന് ബസ് കയറി പന്തളത്ത് എത്തിയതാണ്. പന്തളം സബ് ഇൻസ്‌പെക്ടർ അനിൽകുമാർ ബി, പൊലീസുകാരായ ജലജ കെ, അൻവർഷ.എസ്, രാജേഷ്.ആർ, സുരേഷ് , ഹോം ഗാർഡ് അജയൻ എന്നിവർ ബന്ധുക്കളെ വിവരമറിയിച്ചു. മനോജിന്റെ പിതാവ് മോഹനനും പുന്നപ്ര പഞ്ചായത്തംഗം ജയയും സ്റ്റേഷനിൽ എത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി.