അടൂർ : പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ബി.സുശീല, രമേശൻ കേദാരം, ജി.ജോഗീന്ദർ , ഗീവർഗീസ് ജോസഫ്, , റോസമ്മ സെബാസ്റ്റ്യൻ, ശ്രീലേഖ, പി.എം.താജ്,ജി.കെ.നായർ, ഉണ്ണി സുരേഷ്, വൈ. തോമസ്, പ്രസാദ്, ശശീധരൻ, ബേബി, സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.