അടൂർ: ഐ.എൻ.ടി.യു.സി അടൂർ നിയോജകമണ്ഡലം കമ്മിറ്റി രാജിവ് ഗാന്ധി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.എൻ .രാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സുനിൽ കുമാർ, ഡി.സുരേന്ദ്രൻ, എം.ജോൺസൺ,പാണ്ടിമലപ്പുറം മോഹനൻ,കെ.എസ്.രാജൻ, സി.വി മധു എന്നിവർ പ്രസംഗിച്ചു .