1
യുഡിഎഫ് പുറമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: യു.ഡി.എഫ് പുറമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ, രാജേഷ് സുരഭി, രശ്മി മോൾ കെ.വി,സജു മാത്യു, ജോസ് പന്നിക്കോട്ട്,എം. വി മാത്യു, സന്തോഷ് കരിമാലത്ത്, സണ്ണിവഴനക്കോട്ട്, മിനി കെ.തോമസ്, റെജു കെ. കെ,നെബു തോമസ്, സജി പേരങ്ങാട്ട്,ജോൺസൻ ജോർജ്, ബാബു. ജി, കെ.ടി മാമ്മൻ, മോനിച്ചൻ പുലിപ്ര എന്നിവർ പ്രസംഗിച്ചു.