അടൂർ : ധ്യാനം ക്രിയാത്മകതയുടെയും ശക്തിയുടെയും ആധാരമാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ബ്രഹ്മകുമാരിസിന്റെ പുതിയ മന്ദിരമായ രാജയോഗ ധ്യാന ഭവനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മകുമാരി സോണൽ സർവീസ് കോഡിനേറ്റർ രാജയോഗിനി ബ്രഹ്മാകുമാരി ബീന ബെഹൻജി, അടൂർ നഗരസഭ ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ്, വൈസ് ചെയർപേഴ്‌സൺ രാജി ചെറിയാൻ, വാർഡ് കൗൺസിലർ രമേശ് വരിക്കോലിൽ, ജലജ എസ് നായർ, രാജയോഗിനി ബ്രഹ്മാകുമാരി പങ്കജം ബെഹൻജി, രാജാ യോഗിനി ബ്രഹ്മാകുമാരി മിനി ബെഹൻജി, രാജാ യോഗിനി ബ്രഹ്മാകുമാരി ദിഷ ബഹൻജി, രാജയോഗിനി ബ്രഹ്മാകുമാരി മീന ബെഹൻജി തുടങ്ങിയവർ സംസാരിച്ചു.