kumbazha
കുമ്പഴ ജംഗ്ഷനിലെ കുഴി

പത്തനംതിട്ട : മഴ പെയ്തതോടെ പത്തനംതിട്ട നഗരത്തിൽ യാത്ര ദുരിതമായി. കുഴിയും വെള്ളക്കെട്ടും കൊണ്ട് നിറഞ്ഞിരിക്കുകയാണ് റോഡുകൾ. മഴപെയ്ത് കുഴിയിൽ വെള്ളം നിറയുന്നതോടെ കുഴിയാണോ റോഡാണോയെന്ന് തിരിച്ചറിയാൻ കഴിയില്ല. ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറെ ബുദ്ധിമുട്ട്. കുഴിയിൽ വീണ് വാഹനയാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുണ്ട്. കുമ്പഴയിൽ വീട്ടമ്മയുടെ കാലും സെൻട്രൽ ജംഗ്ഷനിൽ വീണ് യുവാവിന്റെ നടുവും ഒടിഞ്ഞു. മഴ ശക്തമാകുന്നതിന് മുമ്പ് കുഴി നികത്താൻ അധികൃതർ യാതൊരു ശ്രമവും നടത്തുന്നില്ല . സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും ഇതാണ് സ്ഥിതി. . കുമ്പഴ ജംഗ്ഷനിലെ റോഡിലെ കുഴി , പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലെ കുഴിയും വെള്ളക്കെട്ടും , പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് , പത്തനംതിട്ട - സെന്റ് സ്റ്റീഫൻസ് റോഡിലെ വെള്ളക്കെട്ട്, ഓമല്ലൂർ മഞ്ഞിനിക്കര റോഡിലെ കുഴി എന്നിങ്ങനെ പോകുന്നു അനാസ്ഥയുടെ കാഴ്ചകൾ.