22-mannar-sndp
മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ഗ്രാമം മേഖല വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ. എം.ഹരിലാൽ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം,മേഖല ചെയർമാൻ ബിനു ബാലൻ, ട്രഷറർ അനീഷ് ചേങ്കര, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠം, രാജേന്ദ്രപ്രസാദ് അമൃത, പി.ബി. സൂരജ്, പുഷ്പ ശശികുമാർ, മേഖലാ കൺവീനർ രവി.പി. കളീയ്ക്കൽ എന്നിവർ സമീപം.

മാന്നാർ: വരുന്ന നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ സ്ത്രീധന നിരോധന നിയമത്തിൽ ശക്തമായ ഭേദഗതികൾ വരുത്തി നിയമനിർമ്മാണം നടത്തണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ഗ്രാമം മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. 2708-ാം കാരാഴ്മ കിഴക്ക് ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമം മേഖല ചെയർമാൻ ബിനു ബാലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം സംഘടനാ പ്രവർത്തനം വിശദീകരിച്ചു. മേഖല കൺവീനർ രവി.പി. കളീയ്ക്കൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ പുഷ്പ ശശികുമാർ, പി.ബി.സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠം,ഹരിപാലമൂട്ടിൽ, രാജേന്ദ്രപ്രസാദ് അമൃത, യൂണിയൻ വനിതാ സംഘം ചേർപേഴ്‌സൺ ശശികല രഘുനാഥ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനർ ബിനുരാജ് എന്നിവർ പ്രസംഗിച്ചു. മേഖലാ കൺവീനർ രവി.പി.കളീയ്ക്കൽ സ്വാഗതവും മേഖലാ വൈസ് ചെയർമാൻ ജയലാൽ ഉളുന്തി കൃതജ്ഞതയും പറഞ്ഞു. മേഖലയുടെ പുതിയ ഭാരവാഹികളായി ബിനു ബാലൻ (ചെയർമാൻ),പി.ആർ ജയലാൽ ഉളുന്തി (വൈസ് ചെയർമാൻ), രവി.പി.കളീയ്ക്കൽ(കൺവീനർ), അനീഷ് ചേങ്കര(ട്രഷറർ ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസന്നൻ, സി.ആർ രവീന്ദ്രൻ, സതീശൻ. എസ്, ബിനു രാജ്, സുധ.ജെ, വത്സല വിക്രമൻ, വിജയലക്ഷ്മി, ലത സുകുമാരൻ, സുന്ദരേശൻ റ്റി.പി, സന്തോഷ് കാരാഴ്മ, രാജൻ എന്നിവരെ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.