suresh
അറസ്റ്റിലായ സുരേഷ്

അടൂർ: രണ്ട് കിലോ കഞ്ചാവുമായി കൊല്ലം കുന്നത്തൂർ തുരുത്തിക്കര കല്ലുംമൂട്ടിൽ വീട്ടിൽ കാട്ടിൽ സുരേഷ് (സുരേഷ്- 29)നെ പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റുചെയ്തു. ഏഴാംമൈൽ ജംഗ്ഷന് സമീപത്തുവച്ചാണ് പിടികൂടിയത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തനംതിട്ട,കൊല്ലം,ആലപ്പുഴ ജില്ലകളിൽ ചെറുകിട കച്ചവടക്കാർക്ക് വില്ക്കുകയായിരുന്നു രീതിയെന്ന് അധികൃതർ പറഞ്ഞു. എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യൻ, അസി.എക്സൈസ് ഇൻസ്പെക്ടർ ഫിറോസ് ഇസ്മയിൽ, പ്രിവന്റീവ് ഓഫീസർമാരായ കെ.സി അനിൽ, ബി.എൽ.ഗിരീഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ ശൈലേന്ദ്രകുമാർ,ദിലീപ് സെബാസ്റ്റ്യൻ രതീഷ്,ദീപക്,രാഹുൽ,അഭിജിത്ത് അജിത്ത്,ഷമീന എന്നിവരുടെ സംഘമാണ് അറസ്റ്റുചെയ്തത്.